India ready to invest in Saudi Arabia<br />ഇന്ത്യയുടെ നല്ല വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. സൗദി ഇന്ത്യയില്‍ കോടികളാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇന്ത്യ സൗദിയിലും ഏകദേശം സമാനമായ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ അടുത്ത നിക്ഷേപം ആരെയും ഞെട്ടിപ്പിക്കുന്നതായിരിക്കുമെന്നാണ് സൂചനകള്‍. 50000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് സൗദിയില്‍ ഒരുങ്ങുന്നത്.